
ന്യൂഡൽഹി: ലഡാക്കിലെ ഗാൽവാൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച ചൈനീസ് സൈനികരുടെ കണക്കുകൾ പുറത്ത്. നാല്പതോളം ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടതെന്നാണായിരുന്നു ആദ്യ വിവരം. ഇരുപതോളം ഇന്ത്യന്‍ സൈനികരും വീരമൃത്യു വരിച്ചിരുന്നു. എന്നാല്‍ ചൈനീസ് സൈന്യത്തിന്റെ മരണസംഖ്യ കൂടുതലാണെന്നാണ് വിവരം.
2020 മേയ് ആദ്യമാണ് കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം ഉണ്ടായത്. അഞ്ച് പട്രോളിംഗ് പോയിന്റുകളില്‍ ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും മുഖാമുഖം ഏറ്റുമുട്ടി. പിന്നീട് 2020 ജൂണ്‍ 15ന് പൂര്‍വ സ്ഥാനങ്ങളിലേക്ക് മടങ്ങാനുള്ള ധാരണ തെറ്റിച്ച ചൈനീസ് സൈന്യം പട്രോളിംഗ് പോയിന്റ് 14ന് സമീപം ഇന്ത്യന്‍ മണ്ണില്‍ തുടര്‍ന്നു. ഇത് ചോദ്യം ചെയ്ത ഇന്ത്യൻ സൈന്യത്തെ ചൈനീസ് പട പ്രകോപിപ്പിച്ചു. സമാധാന ചര്‍ച്ചക്കെത്തിയ ബിഹാര്‍ റജിമെന്റ് കമന്റിംഗ് ഓഫീസര്‍ കേണല്‍ ബി സന്തോഷ് ബാബുവിനെ ചൈനീസ് സൈന്യം നേരിട്ടത് മുള്ളു കമ്പികള്‍ ചുറ്റിയ ദണ്ഡുകളുമായാണ്. പിന്നീടുള്ള മൂന്നു മണിക്കൂർ സംഘർഷത്തിനൊടുവിൽ ഒരിക്കല്‍ കൂടി ഇന്ത്യന്‍ സൈന്യം വിജയിച്ചു. ധീരന്മാരായ രക്തസാക്ഷികൾക്ക് ഇന്ത്യ യാത്ര നൽകിയപ്പോൾ സൈനികരുടെ മരണ സംഖ്യപോലും ചൈന മറച്ചുവയ്ക്കുകയായിരുന്നു.