p

തിരുവനന്തപുരം: പ്ളസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഇന്ന് സമാപിക്കും. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിലായി 3,20,067 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പനി ബാധിച്ച 1493 കുട്ടികൾക്ക് പരീക്ഷ എഴുതാനായി പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു. കേരളത്തിന്‌ പുറമെ ഗൾഫിലും ലക്ഷദ്വീപിലും മാഹിയിലും പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ മന്ത്രി വി. ശിവൻകുട്ടി ആശംസിച്ചു. പരീക്ഷയ്ക്ക് പിന്തുണയേകിയ അദ്ധ്യാപകരെയും രക്ഷിതാക്കളെയും മന്ത്രി അഭിനന്ദനം അറിയിച്ചു.