
അബുദാബി:യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിയ്ക്ക് നേരെ വീണ്ടും ആക്രമണത്തിന് ശ്രമിച്ച് ഹൂതി വിമതർ. മൂന്ന് ഡ്രോണുകൾ തടഞ്ഞു നശിപ്പിച്ചെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും ഡ്രോൺ അവശിഷ്ടങ്ങൾ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതിച്ചെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഏതു ഭീഷണികളേയും നേരിടാൻ രാജ്യം സജ്ജമാണെന്നും സുരക്ഷിതമായിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രാലയം കൂട്ടിച്ചേർത്തു. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് ഹൂതി വിമതർ അബുദാബിക്കു നേരേ ആക്രമണം നടത്തുന്നത്. ഒടുവിലത്തെ മൂന്നു ആക്രമണ ശ്രമങ്ങളേയും യു.എ.ഇ തടഞ്ഞു നശിപ്പിച്ചിരുന്നു.