
യു.എ.ഇയിൽ ചിത്രീകരണം പരോഗമിക്കുന്ന മഞ്ജു വാര്യർ ചിത്രം ആയിഷയുടെ നൃത്തസംവിധായകനായി പ്രമുഖ കൊറിയോഗ്രഫറും നടനും സംവിധായകനുമായ പ്രഭുദേവ . പ്രഭുദേവയുടെ നൃത്തസംവിധാനത്തിൽ ഇതാദ്യമായി മഞ്ജു വാര്യർ ചുവടുവയ്ക്കുകയാണ്. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുകയാണ് പ്രഭുവദേവ . നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിൽ പ്രഭുദേവ നൃത്തസംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷയുടെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ആയിഷ എത്തുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ , സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ്. ഛായാഗ്രഹണം വിഷ്ണു ശർമ, എഡിറ്റർ അപ്പു എൻ ഭട്ടതിരി , കലാ സംവിധാനം മോഹൻദാസ് , വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്സ് സേവ്യർ . ഗാനരചന ബി .കെ ഹരിനാരായണൻ , സുഹൈൽ കോയ . പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ.