
മുംബയ്: നടനും നിർമ്മാതാവുമായ അമിതാഭ് ദയാൽ (51) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബയ് നാനാവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യയും നിർമ്മാതാവുമായ മൃണാളിനി പാട്ടീലാണ് വിവരം പുറത്ത് വിട്ടത്. ഒരു മകളുണ്ട്.
ഓം പുരിയോടൊപ്പം കഗാർ: ലൈഫ് ഓൺ ദ എഡ്ജ് (2003), ഭോജ്പുരി ചിത്രം രംഗ്ദാരി (2012), രാജ് ബബ്ബറിന്റെ ധുവാൻ (2013), അമിതാഭ് ബച്ചന്റെ വിരുദ്ധ് (2005) തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ധർമ്മേന്ദ്ര നായകനായ പി.ആകാഷിന്റെ ദില്ലഗി...യേ ദില്ലഗി (2005) എന്ന ചിത്രത്തിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.