
തിരുവനന്തപുരം:ജനവിരുദ്ധ കേന്ദ്ര ബജറ്റിനും കേരളത്തോടുള്ള അവഗണനയ്ക്കുമെതിരെ ഇന്ന് മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.രാജ്യത്തെ തൊഴിലാളികളുടെയും കൃഷിക്കാരുടെയും യുവാക്കളുടെയും താത്പര്യങ്ങൾക്ക് പരിഗണന നൽകാത്ത ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്നും മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.