
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്ന ശബ്ദസന്ദേശം തന്റെ കൈയിലുണ്ടെന്നും അത് വരുംമണിക്കൂറിൽ പുറത്തുവിടുമെന്നും സംവിധായകൻ ബാലചന്ദ്രകുമാർ. ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്. തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങളിൽ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ദീലീപ് അതുപുറത്തുവിടട്ടെയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. .
താന്‍ നവംബര്‍ 25നാണ് പരാതിനല്‍കിയത്. ഡിസംബര്‍ 27നുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ടത്. അതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥരുമായി ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നി്ല്ല. ഞാന്‍ ഹാജരാക്കേണ്ട തെളിവുകളെല്ലാം കൃത്യസമയത്ത് ഹാജരാക്കിയിട്ടുണ്ട്. അ എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്നതിന്റെ വീഡിയോ താന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഒരാളെ തട്ടുമ്പോള്‍ എങ്ങനെ തട്ടണം തെളിവല്ലാതിരിക്കണമെങ്കില്‍ എന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ട്. അത് പുറത്തുവരുമ്പോള്‍ ചിലരുടെ സംശയം മാറും. അക്കാര്യം വരും മണിക്കൂറില്‍ എല്ലാവരും അറിയുമെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു. താന്‍ അന്വേഷണസംഘത്തിന് കൈമാറിയ തെളിവുകളില്‍ പലതും പുറത്തുവന്നിട്ടില്ല. അക്കാര്യം താന്‍ പുറത്തുവിടുമെന്ന് ബാലചന്ദ്രന്‍ പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൃത്രിമ തെളിവുണ്ടാക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമമാണ് വധഗൂഢാലോചനാക്കേസിനു പിന്നിലെന്ന് ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചു. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖയില്‍ മുറിവാചകങ്ങള്‍ മാത്രമാണുള്ളത്. റെക്കോഡ് ചെയ്ത ടാബും കോപ്പി ചെയ്ത ലാപ്‌ടോപ്പും എവിടെപ്പോയി? ബാലചന്ദ്രകുമാറിനും അന്വേഷണ ഉദ്യോഗസ്ഥാനാ ഡിവൈ.എസ്.പി ബൈജു പൗലോസിനും തന്നോട് വൈരാഗ്യമുണ്ട്.അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നും ദിലീപ് വാദിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഡാലോചനക്കേസ് ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്ന് കോടതി ചോദിച്ചു. കേസില്‍ ഇന്നത്തെ വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍റെ വാദം വെള്ളിയാഴ്ച നടക്കും.