v

വാഷിംഗ്ടൺ:താൻ എഴുതിയ ആദ്യ പുസ്തകം വായനക്കാരുടെ പ്രീതി പിടിച്ചുപറ്റിയതിന്റെ സന്തോഷത്തിലാണ് ഡിലൻ ഹെൽബിഗ്. ഡിലൻ ആരാണെന്നല്ലേ?​. അമേരിക്കക്കാരനും രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ ഈ എട്ട് വയസ്സുകാരൻ എഴുത്തുകാരനായ കഥ കേട്ടാൽ എല്ലാവരും പുഞ്ചിരിച്ച് പോകും. ഒരു ദിവസം ഇഡാഹോയിലെ ലൈബ്രറിയിലെ ജീവനക്കാർക്ക് ഷെൽഫിൽ നിന്ന് ഒരു പുസ്തകം കിട്ടി. ദ അഡ്‌വഞ്ചേഴ്സ് ഒഫ് ഡിലൻ ബെൽബിഗ്സ് ക്രിസ്മിസ് എന്നായിരുന്നു ആ കൈയ്യെഴുത്ത് പുസ്തകത്തിന്റെ പേര്. പുസ്തകം ആരാണ് അവിടെ കൊണ്ട് വച്ചതെന്നുള്ല അന്വേഷണത്തിലായി പിന്നീട് ലൈബ്രറി ജീവനക്കാർ. പിന്നീട്,​ കൊച്ചുവിരുതനെ കൈയ്യോടെ പിടികൂടുകയും ചെയ്തു. ലൈബ്രറിയിലെത്തിയ ഡിലൻ ആരുമറിയാതെ തന്റെ പുസ്തകം ഷെൽഫിൽ ഒളിപ്പിക്കുകയായിരുന്നു. ലൈബ്രറി ജീവനക്കാരാവട്ടെ പുസ്തകം ഷെൽഫിൽ തന്നെ ഇരിക്കട്ടെയന്ന് തീരുമാനിക്കുകയും ചെയ്തു. ഡിലന്റെ പുസ്തകം ഇപ്പോൾ ഇഡാഹോയാകെ ഹിറ്റായിക്കഴിഞ്ഞു. നിരവധി പേരാണ് പുസ്തകം വായിക്കാനായി എത്തുന്നത്. ഡിലന്റെ മാർക്കറ്റിംഗ് തന്ത്രം ഏവർക്കും ഇഷ്ടമാവുകയും ചെയ്തു. ഞാൻ എല്ലായ്പ്പോഴും ഇങ്ങനെയാണ് - പുസ്തകം ഹിറ്റായതിന്റെ സന്തോഷം മുഖത്ത് പ്രതിഫലിപ്പിച്ച് കൊണ്ട് ഡിലൻ പറഞ്ഞു. ലൈബ്രറി ജീവനക്കാരൊന്നും കാണാതെ ഏറെ ബുദ്ധിമുട്ടിയാണ് പുസ്തകം ഞാൻ അവിടെ ഒളിപ്പിച്ചത്. എല്ലാവരും എന്റെ പുസ്തകം വായിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം

.  കഥ അടിപൊളിയാട്ടോ

ഡിലന്റെ ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുന്നു. തുടർന്ന് അവൻ 1621 എന്ന വർഷത്തിൽ എത്തുന്നു. താങ്ക്സ് ഗിംവിഗ് ആദ്യമായി ആഘോഷിച്ച വർഷമായിരുന്നു അത്. തുടർന്നുള്ല സംഭവവികാസങ്ങളാണ് കഥയിൽ പറയുന്നത്.