
ഹൈദരാബാദ്: തെലങ്കാനയിലെ മേദക് ജില്ലയിലെ വാദിയാരം ഗ്രാമത്തിൽ കുടുംബസ്വത്തിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ യുവതി സഹോദരിയെ തീകൊളുത്തി കൊന്നു. 36കാരിയായ വരലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.
ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് വർഷങ്ങളായി കുടുംബവീട്ടിലാണ് രണ്ട് കുട്ടികളുമായി വരലക്ഷ്മി താമസിച്ചിരുന്നത്. മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ സ്ഥലത്തെ ചൊല്ലി വരലക്ഷ്മിയും ഇളയ സഹോദരി രാജേശ്വരിയും തമ്മിൽ നിരന്തരം തർക്കമായിരുന്നു.
തിങ്കളാഴ്ച രാത്രി ഇവരും തമ്മിൽ നടന്ന തർക്കം രൂക്ഷമാവുകയും രാജേശ്വരി കൈയിൽ കരുതിയിരുന്ന പെട്രോൾ വരലക്ഷ്മിയുടെ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ വരലക്ഷ്മി രാജേശ്വരിയെ പിടിച്ചതോടെ അവർക്കും പൊള്ളലേറ്റു. ബഹളം കേട്ടെത്തിയ അയൽവാസികൾ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ, ചൊവ്വാഴ്ച വരലക്ഷ്മി മരിച്ചു. 80ശതമാനം പൊള്ളലേറ്റ രാജേശ്വരിയുടെ നില ഗുരുതരമാണ്.