lic

ചെന്നൈ: 65 വയസുള്ള എൽ.ഐ.സി വളർന്നത് 73 വയസുള്ള രാജ്യത്തിനൊപ്പമാണെന്ന് ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ സൗത്ത് സോൺ സോണൽ മാനേജർ കെ.കതിരേശൻ പറഞ്ഞു. അണ്ണാശാലയിലെ എൽ.ഐ.സി ബിൽഡിംഗിൽവച്ച് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിന് സുരക്ഷയൊരുക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് എൽ.ഐ.സിയുടേത്. കൊവിഡ് മഹാമാരി ആഞ്ഞടിക്കുന്ന ഈ കാലത്ത് എൽ.ഐ.സിയുടെ പ്രാധാന്യം ജനങ്ങൾ തൊട്ടറിഞ്ഞതാണ്. കതിരേശൻ പറഞ്ഞു. സൗത്ത് സോണിലെ മറ്റ് ഉന്നതോദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.