kk

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന എ.ഐ.എം.ഐ.എം നേതാവ് അസസുദ്ദീന്‍ ഒവൈസിക്ക് നേരെ വെടിവെയ്പ്. . നാല് റൗണ്ട് വെടിവെച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മീററ്റിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്ന ഒവൈസിയുടെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. . താൻ സുരക്ഷിതനാണെന്നും മറ്റൊരു വാഹനത്തിൽ ‌ഡൽഹിക്ക് മടങ്ങിയെന്നും ഒവൈസി വ്യക്തമാക്കി.

അക്രമി സംഘത്തില്‍ ഒന്നിലേറെ പേരുണ്ടായിരുന്നുവെന്നാണ് വിവരം. ഇവർ ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

कुछ देर पहले छिजारसी टोल गेट पर मेरी गाड़ी पर गोलियाँ चलाई गयी। 4 राउंड फ़ायर हुए। 3-4 लोग थे, सब के सब भाग गए और हथियार वहीं छोड़ गए। मेरी गाड़ी पंक्चर हो गयी, लेकिन मैं दूसरी गाड़ी में बैठ कर वहाँ से निकल गया। हम सब महफ़ूज़ हैं। अलहमदु’लिलाह। pic.twitter.com/Q55qJbYRih

— Asaduddin Owaisi (@asadowaisi) February 3, 2022