
അമൃത്സർ: പഞ്ചാബ് അതിർത്തിയിലെ ഫിറോസ്‌പൂർ മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് സ്വദേശിയെ ബി.എസ്.എഫ് വധിച്ചു. സേനയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് അക്രമാസക്തനാവുകയും അതിർത്തി കടക്കുകയും ചെയ്തതോടെയാണ് കെ.എസ് വാലാ ബി.എസ്.എഫ് ഔട്ട്പോസ്റ്റിലെ സൈനികർ ഇയാളെ വധിച്ചത്.
രാത്രിയിലും പുലർച്ചെയും നുഴഞ്ഞുകയറാൻ ഭീകരുടെ ശ്രമം നടക്കുന്നുണ്ടെന്നും മേഖലയിൽ കനത്ത ജാഗ്രത തുടരുന്നതായും ബി.എസ്.എഫ് അറിയിച്ചു.