puzha-meen-

പുഴ മീൻ കൊതിയൻമാർക്ക് സന്തോഷവാർത്ത. കടൽ മീനിനേക്കാൾ ഗുണം ഇവനാണ്. ഔഷധ ഗുണമേറിയ പായലുകളും ചെറുസസ്യങ്ങളും ധാരാളം കഴിക്കുന്നവയായതുകൊണ്ടാണ് പുഴ മത്സ്യങ്ങളുടെ ആരോഗ്യഗുണം കൂടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ഇവയിൽ സമ്പുഷ്ടമായി കാണപ്പെടുന്നതിനാൽ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഉത്തമമാണ്. ചർമ്മരോഗങ്ങൾ,​ അലർജി എന്നിവയ്ക്കും പുഴമീൻ കഴിക്കുന്നത് നല്ലതാണ്.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി,​ ബുദ്ധിശക്തി എന്നിവ വർദ്ധിപ്പിക്കാൻ കുട്ടികളെ പുഴ മത്സ്യം ശീലിപ്പിക്കുക. പുഴമീൻ കഴിക്കുന്നത് സ്ത്രീകളിലെ സ്തനാർബുദ സാദ്ധ്യത കുറയ്ക്കുന്നുവെന്ന് പഠനങ്ങളുണ്ട്. ആസ്തമ ഉൾപ്പടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും വാർദ്ധക്യത്തിൽ ആരോഗ്യം നിലനിറുത്താനും പുഴ മത്സ്യം സഹായിക്കും.