
 2019ൽ ലോകം കണ്ട ഏറ്റവും വലിയ ഭീകരരിൽ ഒരാളും ഐസിസിന്റെ തലവനുമായ അബൂബക്കർ അൽബാഗ്ദാദിയുടെ മരണത്തിന് പിന്നാലെ ഐസിസിന്റെ തലപ്പത്തേക്ക്
 ബാഗ്ദാദിയ്ക്ക് സംഭവിച്ച അതേ മാതൃകയിലെ ഓപ്പറേഷനിൽ തന്നെ അൽ ഖുറേഷിയ്ക്കും മരണമെന്ന് റിപ്പോർട്ട്
 1976ൽ ഇറാക്കിൽ ജനനം. ഒരു ഇമാമിന്റെ ഏഴ് ആൺ മക്കളിൽ ഇളയ ആൾ
 സദ്ദാം ഹുസൈന്റെ മുൻ സൈനിക ഓഫിസർ.
 യഥാർത്ഥ പേര് അമിർ മുഹമ്മദ് സയിദ് അബ്ദൽ - റഹ്മാൻ അൽ - മാവ്ല.
 തങ്ങൾ ആഗോള ഭീകരനായി പ്രഖ്യാപിച്ച അൽ അൽ ഖുറേഷിയെ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നവർക്ക് യു.എസ് 10 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു
 മുൻ ഐസിസ് കമാൻഡർമാരെ അപേക്ഷിച്ച് ഇയാളെ പറ്റി വളരെ കുറഞ്ഞ വിവരങ്ങൾ മാത്രമേ ലഭ്യമുള്ളു. ഐസിസും ഇയാളെ സംബന്ധിച്ച അധിക വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല
 രണ്ട് ദശാബ്ദമായി ഐസിസിൽ സജീവമെന്ന് റിപ്പോർട്ട്. മുമ്പും യു.എസിനെതിരെ പ്രവർത്തിച്ചിട്ടുണ്ട്.
 അതേ സമയം, ഏതാനും അമേരിക്കൻ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ച്, 2000ങ്ങളുടെ ആരംഭഘട്ടത്തിൽ യു.എസ് സൈന്യത്തിന്റെ പിടിയിലിരിക്കെ യു.എസിനും സഖ്യസേനയ്ക്കും ഐസിസിനെ സംബന്ധിച്ച വിവരങ്ങൾ ഖുറേഷിയ്ക്ക് കൈമാറേണ്ടി വന്നിട്ടുണ്ടെന്ന് പറയുന്നു.