df

ന്യൂയോർക്: ഫേസ്ബുക്ക് സ്ഥാപകനും മെറ്റ സി.ഇ.ഒയുമായ മാർക് സക്കർബർഗിന്റെ സ്വകാര്യസമ്പാദ്യത്തിൽനിന്ന് ഒറ്റദിവസംകൊണ്ട് നഷ്ടമായത് 1.7 ലക്ഷം കോടി രൂപ. മെറ്റ പ്ലാറ്റ്ഫോം കമ്പനിയുടെ നാലാം പാദവാർഷിക ഫലം പുറത്തുവന്നതോടെയാണിത്. പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം താഴേക്ക് പോയതും പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധന ഇല്ലാത്തതുമാണ് നാലാം പാദവാർഷിക ഫലത്തിൽ വ്യക്തമാക്കിയത്. ഇതോടെ ഓഹരിമൂല്യം 20 ശതമാനത്തിലേറെ ഇടിഞ്ഞു. പ്രധാന ഓഹരി ഉടമയെന്ന നിലയിൽ സക്കർബർഗിന് തന്നെയാണ് ഇത് തിരിച്ചടിയായത്.

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് അനുസരിച്ച്, ഇതോടെ സക്കർബർഗിന്റെ ആസ്തി 120.6 ബില്യൺ ഡോളറിൽ നിന്ന് 97 ബില്യൺ ഡോളറായി കുറയും. 2015 ജൂലായ്ക്ക് ശേഷം ആദ്യമായി അതിസമ്പന്നരിലെ ആദ്യ 10 പേരുടെ പട്ടികയിൽ നിന്ന് അദ്ദേഹം പുറത്താകും.