
അഹമ്മദാബാദ് :ടീമിനുള്ളിലെ കൊവിഡ് വ്യാപനത്തിന്റെ ആശങ്കയ്ക്കിടയിലും വെസ്റ്റ് ഇൻഡീസുമായുള്ള ഏകദിനപരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലനിനിറങ്ങി. ശിഖർ ധവാൻ,ശ്രേയസ് അയ്യർ,റിതുരാജ് ഗെയ്ക്ക്വാദ് എന്നീ കളിക്കാരടക്കം ഏഴുപേരാണ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പോസിറ്റീവായത്. ഇവരെ ഐസൊലേഷനിലാക്കിയാണ് മറ്റുള്ളവർ പരിശീലനത്തിനിറങ്ങിയത്.. മായാങ്ക് അഗർവാളിനെ ടീമിലേക്ക് വിളിപ്പിച്ച മായാങ്ക് അഗർവാൾ മൂന്ന് ദിവസത്തെ ക്വാറന്ജീനിൽ പ്രവേശിച്ചു. ഏകദിന,ട്വന്റി-20 പരമ്പരകൾക്കായുള്ള വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം അഹമ്മദാബാദിലെത്തി.മൂന്ന് വീതം ഏകദിന,ട്വന്റി-20 കളാണ് ഇന്ത്യയും വിൻഡീസുമായി കളിക്കുന്നത്. ഞായറാഴ്ചയാണ് ആദ്യ ഏകദിനം. അഹമ്മദാബാദിലാണ് മൂന്ന് ഏകദിനങ്ങളും നടക്കുന്നത്.