cvftgftg

കൊല്ലം: ഓഹരിത്തർക്കത്തെ തുടർന്ന് അനുജനെ വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലേലിഭാഗം കല്ലേക്കുളത്ത് തെക്കതിൽ വീട്ടിൽ രാജേഷ്‌കുമാറാണ് (41) പിടിയിലായത്. 31ന് രാവിലെ 10.45ഓടെ കല്ലേലിഭാഗം ശിവക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അനുജൻ രാജീവ്കുമാറിനെ (37) വെട്ടുകത്തികൊണ്ട് വെട്ടിയത്. ഇടതുകൈ കൊണ്ട് വെട്ട് തടയുന്നതിനിടെ രണ്ട് വിരലുകളുടെ ഞരമ്പ് മുറിഞ്ഞ് ഗുരുതരപരിക്കേറ്റിരുന്നു. രാജീവ്കുമാർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കരുനാഗപ്പള്ളി എ.സി.പി ഷൈനുതോമസിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ അലോഷ്യസ്, ധന്യ, എ.എസ്‌.ഐ നൗഷാദ് എന്നിവരാണ് രാജേഷ്കുമാറിനെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.