
മകളുമൊത്തുള്ള വീഡിയോ നടി ശില്‌പ ബാല ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. മകൾ യാമിക്ക് സാനിറ്ററി നാപ്കിനെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.. മകൾ ഒരു ദിവസം നൂറിലധികം ചോദ്യങ്ങൾ ചോദിക്കുന്ന സമയം വന്നിരിക്കുന്നു എന്ന് ശില്പബാല പറയുന്നു. അവരുടെ ചോദ്യങ്ങൾക്ക് ലളിതമായ , ലളിതമായ താത്‌കാലിക നുണകളെക്കാൾ യഥാർത്ഥ വസ്‌തുത അവരെ അറിയിക്കണം ശില്പ ബാല കുറിച്ചു.
നുണകളേക്കാൾ വസ്തുതകൾ എപ്പോഴും അവരെ അറിയിക്കുക എന്നും ശില്‌പ കുറിച്ചു. ഇത് അമ്മയുടെ പാംപേഴ്സ് ആണോ എന്ന് മകൾ ചോദിക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അമ്മ ചെറിയ കുട്ടിയല്ലല്ലോ, പിന്നെ എന്തിനാണ് പാംപേഴ്സ് ഉപയോഗിക്കുന്നതെന്ന് മകൾ ചോദിക്കുന്നു. താൻ ചെറിയ കുട്ടിയല്ലെന്നും വലിയ സ്ത്രീയാണെന്നും വലുതാകുമ്പോൾ സാനിറ്ററി നാപ്കിൻ ഉപയോഗിക്കേണ്ട സമയം വരുമെന്നും ശില്പ മകളോട് പറയുന്നു.
കുട്ടികൾ പാംപേഴ്സ് ഉപയോഗിക്കുമ്പോൾ വലിയ സ്ത്രീകൾ സാനിറ്ററി നാപ്കിൻ ഉപയോഗിക്കുമെന്നും ശില്പ പറയുന്നു. കുട്ടികളുടെ ഇത്തരം സംശയങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്നതിൽ പ്രശ്നമില്ലെന്നും ശില്പ വ്യക്തമാക്കുന്നു.