
മുംബയ്: ബോളിവുഡ് നായിക ശില്പാ ഷെട്ടിയുടെ കഷ്ടകാലം ഏതാണ്ട് അവസാനിക്കാറായി വരികയായിരുന്നു. ഭർത്താവ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിക്കുകയും ഹോളിവുഡ് നടൻ റിച്ചാർഡ് ഗിയർ പൊതുസ്ഥലത്ത് ചുംബിച്ച കേസിൽ കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്ത സന്തോഷത്തിലായിരുന്നു നടി ഇത്രയും നാൾ. എന്നാൽ കഴിഞ്ഞ ദിവസം താരസുന്ദരിക്ക് വലിയൊരു അമളി പറ്റി. ആ അമളിയുടെ ഫോട്ടോയും വീഡിയോയുമാണ് ഇപ്പോൾ ഇന്റർനെറ്റ് മുഴുവൻ.
കഴിഞ്ഞ ദിവസം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത ശേഷം ശില്പയുടെ സഹോദരി ഷമിത ഷെട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഈ അവസരത്തിൽ ഇരു സഹോദരിമാരും ഫോട്ടോഗ്രാഫർമാർക്ക് വേണ്ടി പോസ് ചെയ്യുകയും ചെയ്തു. ഫോട്ടോഗ്രാഫർമാരുടെ ആവശ്യപ്രകാരം ശില്പ ഒറ്റയ്ക്ക് പോസ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് പ്രശ്നം ആരംഭിച്ചത്. പെട്ടെന്ന് എവിടെ നിന്ന് എന്നില്ലാതെ കാറ്റ് എത്തുകയും ശില്പയുടെ വസ്ത്രം കാറ്റത്ത് പാറിപ്പറക്കാനും തുടങ്ങി.
താരസുന്ദരിയുടെ അടിവസ്ത്രം വരെ കാണുന്ന രീതിയിലായിരുന്നു കാറ്റിന്റെ വിളയാട്ടം. ആദ്യം പകച്ച് പോയ ശില്പ, 'ഇക്കാലത്ത് കാറ്റിന് പോലും എന്ത് ടൈമിംഗ് ആണെന്ന്' ഫോട്ടോഗ്രാഫർമാരോട് തമാശ പറഞ്ഞ് തടിയൂരാനും നോക്കി. കാറ്റിന്റെ ശക്തി കൂടിയെങ്കിലും കാലുകൾക്കിടയിൽ വസ്ത്രം തിരുകി കയറ്റി ശില്പ സാഹചര്യം കൈകാര്യം ചെയ്തു.