
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് ജന്മദിനത്തിനും വിവാഹ വാർഷികത്തിനും അവധി അനുവദിക്കണമെന്ന് കണ്ണൂർ റേഞ്ച് ഡി ഐ ജിയുടെ സർക്കുലർ. അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ ഈ ദിവസങ്ങളിൽ അവധി അനുവദിക്കണമെന്ന് സർക്കുലറിൽ നിർദ്ദേശിക്കുന്നു. ഇതിനായി പൊലീസുദ്യോഗസ്ഥരെ സംബന്ധിക്കുന്ന ഒരു പെർഫോമ മേലുദ്യോഗസ്ഥർ തയ്യാറാക്കണം. മികച്ച സേവനം നടത്തുന പൊലീസുകാർക്ക് താമസമില്ലാതെ ബഹുമതിപത്രം നൽക്കണമെന്നും ജില്ലാ മേധാവിമാർക്ക് നിർദേശം നൽകി.