
കാമുകന് സർപ്രൈസ് നൽകാൻ യുവതി സ്വീകരിച്ചത് അല്പം കടന്ന കൈ. അവസാനം സർപ്രൈസ് പൊളിഞ്ഞ് എത്തിയതോ ആശുപത്രിയിലും. ആശുപത്രിയിിലെ ഡോക്ടറായ ആദം കേയാണ് ഇത് സംബന്ധിച്ച് തന്റെ പുസ്‌തകത്തിൽ വെളിപ്പെടുത്തിയത്. യുവതിയുടെ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച കിൻഡർ ജോയിയാണ് ഇത്തരത്തിൽ നീക്കം ചെയ്യേണ്ടി വന്നത്. ബ്രിട്ടനിലാണ് സംഭവം.
കാമുകനോട് വിവാഹാഭ്യർത്ഥന നടത്തുന്നതിനായാണ് സ്ത്രീ സ്വകാര്യഭാഗത്ത് കിൻഡർ ജോയ് മിഠായി ഒളിപ്പിച്ചത്. മിഠായിക്കുള്ളിലാണ് യുവതി തന്റെ സർപ്രൈസ് സൂക്ഷിച്ചിരുന്നത്, ഒരു വിവാഹമോതിരമായിരുന്നു ആ സർപ്രൈസ്. കാമുകൻ കണ്ടെത്തുന്നതിനായി മോതിരം അവളുടെ സ്വകാര്യ ഭാഗത്ത് തിരുകുകയായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു
എന്നാൽ മിഠായി അകത്ത് കുടുങ്ങിയതാണ് പൊല്ലാപ്പായത്. തുടർന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടർ അത് ഫോഴ്സ്പ്സ് ഉപയോഗിച്ച് നീക്കം ചെയ്യുകയും സ്ത്രീയുടെ കാമുകന് കൈമാറുകയും ചെയ്തു. ആദം, തന്റെ ഓർമ്മക്കുറിപ്പായ 'ദിസ് ഈസ് ഗോയിംഗ് ടു ഹർട്ടിലാണ് ഇക്കാര്യം പറയുന്നത്.
മിഠായി നീക്കം ചെയ്ത ശേഷം, സ്ത്രീ കാമുകനോട് വിവാഹാഭ്യർത്ഥന നടത്തുകയും ശേഷം ശുഭകരമായി അവസാനിച്ചുവെന്നും ഡോക്‌ടർ പറയുന്നു.