
മുംബയ് : പൂനെ യെർവാഡയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ആറുപേർ മരിച്ചു. നാലുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് അപകടം.
യെർവാഡയിൽ ശാസ്ത്രി നഗർ മേഖലയിൽ നിർമ്മാണത്തിലിരുന്ന മാളിലാണ് അപകടം ഉണ്ടായത്. കോൺക്രീറ്റ് പാളി തൊഴിലാളികളുടെ പുറത്തേക്ക് വീഴുകയായിരുന്നു, ഫയർഫോഴ്സ് സ്ഥലത്തെത്തി കോൺക്രീറ്റ് പാളി മുറിച്ചുമാറ്റിയാണ് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്.  ആറുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.