covid

ന്യൂഡൽഹി: കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 1,49,394 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മുൻ ദിവസത്തെ അപേക്ഷിച്ച് 13ശതമാനം കുറവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ രാജ്യത്തെ ആകെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,35,569 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.27 ശതമാനമായി. ഇന്നലെ രോഗമുക്തരായത് 2,46,674 പേരാണ് . ഇതോടെ രോഗമുക്തി നിരക്ക് 95.39 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

1072 പുതിയ കൊവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. ആകെ 5,00,055 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം 167.87 കോടി ഡോസ് വാക്സിൻ രാജ്യത്ത് ഇതുവരെ നൽകിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.