yogi-adityanath

ലക്നൗ: 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഖൊരക്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. കേന്ദ്ര ആദ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ, ഉത്തർപ്രദേശിലെ ബി ജെ പി അദ്ധ്യക്ഷനായ സ്വതന്ത്ര ദേവ് സിംഗ്, നിഷാദ് പാർട്ടി തലവനായ സഞ്ചയ് നിഷാദ് എന്നിവർ യോഗിയെ അനുഗമിക്കും. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് മത്സരമാണ് യോഗിയുടേത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേൽക്കും മുൻപ് ഖൊരക്പൂരിൽ നിന്നുള്ള ലോക്‌സഭാ എം പിയായിരുന്നു യോഗി. അഞ്ച് തവണ ഈ സീറ്റിൽ നിന്ന് വിജയിച്ച ആത്മവിശ്വാസത്തിലാണ് യോഗി ആദ്യമായി നിയമസഭാ മത്സരത്തിനായി അങ്കം കുറിക്കുന്നതിന് യി ഖൊരക്പൂർ തന്നെ തിരഞ്ഞെടുത്തത്.

നാമനിർദേശപത്രികാ സമർപ്പണത്തിന് യോഗിയെ അനുഗമിക്കുന്നതിനായി അമിത് ഷാ ഖൊരക്പൂരിൽ എത്തി. യോഗി ആദിത്യനാഥ് വിമാനത്താവളത്തിൽ എത്തി അമിത് ഷായെ സ്വീകരിച്ചു. വിമാനത്താവളത്തിലേയ്ക്ക് തിരിക്കുന്നതിന് മുൻപായി ഖൊരക്നാഥ് മഠത്തിലെ മഹന്ത് അവൈദ്യനാഥ് സമാധിയിൽ എത്തി യോഗി പ്രാർത്ഥന അർപ്പിച്ചിരുന്നു. നാമനിർദേശ സമർപ്പണത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് ബി ജെ പി ഒരുക്കിയിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ബി ജെ പി അനുകൂലികളായ സദ്ദൂസും ആശംസകളറിയിക്കാൻ ഖൊരക്പൂരിൽ എത്തിച്ചേർന്നു. യോഗി തുടർന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകുമെന്നും സംസ്ഥാനത്ത് രാമരാജ്യം നടപ്പാകുമെന്നും ഇവർ അറിയിച്ചു.

Union HM & BJP leader Amit Shah arrives in Gorakhpur, UP.

CM Yogi Adityanath will file his nomination from Gorakhpur Urban Assembly constituency today. Before the nomination, HM Shah and Union Minister & State BJP In-Charge Dharmendra Pradhan will address a rally in the city. pic.twitter.com/zs9MW4jwIC

— ANI UP/Uttarakhand (@ANINewsUP) February 4, 2022

ॐ नमो भगवते गोरक्षनाथाय#विजयी_भव_योगीजी pic.twitter.com/1x0w76EOxC

— BJP Uttar Pradesh (@BJP4UP) February 4, 2022

ഖൊരക്പൂരിലെ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ ആദ്യമായി പ്രഖ്യാപിച്ചത് ബി ജെ പിയായിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പിൽ കാർഹൽ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. തുടക്കത്തിൽ യോഗി അയോദ്ധ്യയിൽ നിന്നോ മഥുരയിൽ നിന്നോ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ തട്ടകം പാർട്ടി അറിയിച്ചത്.

ഫെബ്രുവരി 10, 14,20,23,27, മാർച്ച് മൂന്ന്, ഏഴ് എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായാണ് യു പി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.