anappadi

സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത് ആനപ്പടി എന്ന സ്ഥലത്തെ ഒരു കൂട്ടം ചെറുപ്പക്കാർ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന ഒരു ഫ്ലക്‌സിന്റെ ചിത്രമാണ്. കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക് എന്ന് തലക്കെട്ട് നൽകിയാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്.

നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളിനെ തിരിച്ചറിഞ്ഞാൽ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ളുമെന്ന കാര്യത്തിൽ സംശയം വേണ്ട എന്നിങ്ങനെയാണ് ഫ്ളക്സ് ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഫേസ്ബുക്കിൽ പങ്കുവയ്ക്കപ്പെട്ടതോടെയാണ് വൈറലായത്. പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളും ഉണ്ട്. നല്ല തല്ല് കിട്ടണം, മികച്ച മുന്നറിയിപ്പ് തുടങ്ങിയവയാണ് കമന്റുകളിൽ ചിലത്.

ഫ്ളക്സ് ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ

'കല്യാണ മുടക്കികളുടെ ശ്രദ്ധയ്ക്ക്. നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം. ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവിടെ ഫോട്ടോ വരാതെ സൂക്ഷിക്കുക. നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചു മക്കളുമുണ്ടെന്ന് ഓർക്കുക. ആനപ്പടി യുവാക്കൾ.'