film

യുവനടൻ രതീഷ് കൃഷ്ണൻ, രേണു സൗന്ദർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാക്കി സാജിർ സദാഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കോശിച്ചായന്റെ പറമ്പ് തൊടുപുഴയിൽ ആരംഭിച്ചു. സലിംകുമാർ, ജാഫർ ഇടുക്കി, സോഹൻ സീനുലാൽ, സുധി കോപ്പ, കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്ണൻ, രഘുനാഥ്, ഗോപാൽ ജി. വടയാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

സാന്ദ്ര പ്രീഫോംസിന്റെ ബാനറിൽ ജോണി ആണ് കോശിച്ചായന്റെ പറമ്പ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: കണ്ണൻ പട്ടേരി, പി.ആർ.ഒ: എ.എസ്. ദിനേശ്.