soft-drinks

സുഹൃത്തുക്കളോടൊപ്പം കൂടുമ്പോഴും ക്ഷീണം തോന്നുന്ന നേരത്തും പല തരത്തിലുള്ള ശീതളപാനീയങ്ങൾ കുടിക്കുന്നവരാണ് യുവാക്കളിൽ പലരും. അതുപോലെ ഇത്തരത്തിലുള്ള പാനീയങ്ങൾ കുട്ടികൾക്കും വളരെയധികം പ്രിയപ്പെട്ടതാണ്. തണുപ്പും മധുരവുമുള്ള ഈ പാനീയങ്ങൾ ഒരിക്കൽ കുടിച്ചു കഴിഞ്ഞാൽ വീണ്ടും വീണ്ടും കുടിക്കാൻ തോന്നുന്നവയുമാണ്.എന്നാൽ ശീതളപാനീയങ്ങൾ നിങ്ങളുടെ ശരീരത്തിലുണ്ടാക്കുന്ന അപകടങ്ങൾ എത്രയാണെന്നറിയാമോ? നിങ്ങളുടെ പ്രിയപ്പെട്ട പാനീയങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കുറച്ച് കാര്യങ്ങളറിയാം.

soft-drinks

മാനസിക രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന 'ലിഥിയം സിട്രേറ്റ്' എന്ന മരുന്നാണ് 1950വരെ ശീതളപാനീയങ്ങളിൽ ഉപയോഗിച്ചിരുന്നത്.

soft-drinks

കൃത്രിമ മധുരം കൂടിയ അളവിൽ ഉപയോഗിക്കുന്നതുകൊണ്ട് ശീതളപാനീയങ്ങളുടെ ഉപയോഗം പ്രമേഹത്തിലേയ്ക്ക് നയിക്കുന്നു. അതിനാൽ ഇത്തരം പാനീയങ്ങൾ കുടിക്കുന്നതിൽ നിന്നും കുട്ടികളെ കർശനമായി നിയന്ത്രിക്കണം. ഒരു കുട്ടിക്ക് ദിവസേന കഴിക്കാവുന്ന പഞ്ചസാരയുടെ അളവിനേക്കാൾ മൂന്നിരട്ടിയാണ് ഒരു കാൻ ശീതളപാനീയത്തിൽ അടങ്ങിയിരിക്കുന്നത്. ഇത് കുടിക്കുന്നതിലൂടെ കുട്ടികളുടെ ആന്തരിക അവയവങ്ങളിൽ അമിതമായ സമ്മർദം ഉണ്ടാക്കുകയും ജീവിതശൈലി രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

soft-drinks

ഒരു ഗ്ലാസ് ശീതളപാനീയം കുടിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് രണ്ട്മടങ്ങ് കുറയ്ക്കുകയും കൊഴുപ്പിനെ നശിപ്പിക്കുന്ന എൻസൈമുകളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം വർദ്ധിക്കാൻ കാരണമാകുന്നു. അതിനാൽ ക്ഷീണം തോന്നുമ്പോൾ ശീതളപാനീയങ്ങൾ കുടിക്കുന്നതിന് പകരം ഫ്രഷ് ജ്യൂസോ വെള്ളമോ കുടിക്കുക.

soft-drinks

പല്ലുകൾ നശിക്കാനുള്ള പ്രധാന കാരണം പലപ്പോഴും ശീതളപാനീയങ്ങളാണ്. ഇവയുടെ പിഎച്ച് 3.2 ആണ്. ഇത് വളരെ ഉയർന്ന അളവിലുള്ള ആസി‌ഡിന്റെ സ്വഭാവമുള്ളതാണ്. അതിനോടൊപ്പം ഉയർന്ന അളവിൽ പഞ്ചസാര കൂടെയാവുമ്പോൾ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്നതിന് കാരണമാകുന്നു.

fruit-juice

സാച്ചറിൻ, സുക്രലോസ് തുടങ്ങിയ കൃത്രിമ മധുരത്തിന്റെ ഉപയോഗം സ്ത്രീകളിൽ ഗർഭധാരണത്തിനുള്ള സാദ്ധ്യത കുറയ്ക്കുമെന്നും ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉയർന്ന അളവിലുള്ള കഫീൻ പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണം കുറയുന്നതിനും കാരണമാകുന്നു. അതിനാൽ ശീതളപാനീയങ്ങൾ കുടിക്കുന്നത് പൂർണമായും ഒഴിവാക്കി ശരിയായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം.