
സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമൽ ഷാ, ഗോവിന്ദ് പൈ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചങ്ങായി വീണ്ടും തിയേറ്ററിലേക്ക്. കൊവിഡ് സാഹചര്യത്തിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തിയേറ്ററിൽ നിന്ന് പിൻവലിച്ച ചിത്രം ഫെബ്രുവരി 11 നാണ് വീണ്ടും എത്തുക. മുഹമ്മദ് ഷഫീഖ് തിരക്കഥയെഴുന്ന ചിത്രത്തിൽ ശ്രീലക്ഷ്മിയാണ് നായിക. ഭഗത് മാനുവൽ, ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, കോട്ടയം പ്രദീപ്, വിനോദ് കോവൂർ, വിജയൻ കാരന്തൂർ, സുശീൽ കുമാർ, ശ്രീജിത്ത് കൈവേലി, സിദ്ധിഖ് കൊടിയത്തൂർ, വിജയൻ വി നായർ, മഞ്ജു പത്രോസ്, അനു ജോസഫ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.ഐവ ഫിലിംസിന്റെ ബാനറിൽ വാണിശ്രീ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ പ്രശാന്ത് പ്രണവം ആണ്. പി.ആർ.ഒ: എ.എസ്. ദിനേശ്.