cinema

മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ 'നെയ്യാറ്റിൻകര ഗോപൻ' എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.വില്ലൻ എന്ന ചിത്രത്തിനുശേഷം ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ആറാട്ട്. ആക്ഷനും കോമഡിയും ഒരുപോലെ സമന്വയിക്കുന്ന ഒരു ചിത്രമാണ് ഇത് എന്നാണ് സൂചന..

വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജ് സംഗീതം നല്‍കും. ശ്രദ്ധ ശ്രീനാഥാണ് 'ആറാട്ടില്‍' മോഹന്‍ലാലിന്റെ നായിക. നെടുമുടി വേണു, സായ്‌കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് മറ്റു താരങ്ങൾ.