
കൊച്ചി: പ്രമുഖ ഫുട്‌വെയർ ശൃംഖലയായ സിൽകോണിന്റെ സ്ഥാപക ചെയർമാൻ കെ.ഹംസു (90) നിര്യാതനായി. കണ്ണൂർ എടക്കാട് പുതുവാടയിൽ സ്വദേശിയാണ്. ചെന്നൈയിൽ സിലോൺ പ്ളാസ്റ്റിക്ക് ഇൻഡസ്ട്രി എന്ന പേരിലാണ് ബിസിനസ് ആരംഭിച്ചത്. പിന്നീട് എറണാകുളത്ത് മദ്രാസ് പ്ളാസ്റ്റിക്ക് ഹൗസ് എന്ന പേരിൽ ബാഗ് നിർമ്മാണ കമ്പനിയും ബ്രോഡ്വേയിൽ മറീന ഫുട്‌വെയറും ആരംഭിച്ചു. 1968ൽ എറണാകുളം ജോസ് ജംഗ്ഷനിൽ ആരംഭിച്ച സിൽകോൺ ഫുട്‌വെയർ ദക്ഷിണേന്ത്യയിലെ പ്രമുഖ ഫുട്‌വെയർ, ബാഗ് വില്പന സ്ഥാപനമായി വളർന്നു.
ഭാര്യ പരേതയായ സൈനബ. മക്കൾ: പരേതയായ നസീമ, സുബൈദ, ഹൈറുന്നീസ, കുൽസു, സമീന, അസ്മ, നൂർജഹാൻ, സിൽകോൺ ഗ്രൂപ്പ് ചെയർമാൻ കെ.വി.ഷിറാസ്. മരുമക്കൾ: ഹുസൈൻകുട്ടി, സത്താർ, അഹമ്മദ് കുട്ടി, സാലി മജീദ്, ഫൈസൽ, മുനീർ, അഷ്റഫ്, സുരയ്യ. കബറടക്കം നടത്തി.