
ലണ്ടൻ: ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരശീലക സ്ഥാനത്തു നിന്ന് ക്രിസ് സിൽവർ വുഡിനെ പുറത്താക്കി. ആഷസിലെ മോശം പ്രകടനം അതിന് ശേഷം വെസ്റ്റിൻഡീസിനെതിരെ നടന്ന ട്വന്റി-20 പരമ്പര നഷ്ടവുമാണ് സിൽവവുഡിന്റെ കസേര തെറിപ്പിച്ചത്. അഭിമാനപ്പോരാട്ടമായ ആഷസ് പരമ്പരയിൽ 4-0ത്തിന്റെ വമ്പൻ തോൽവിയാണ് ഇംഗ്ലണ്ട് വഴങ്ങിയത്. വെസ്റ്റിൻഡീസിനെതിരെ മാർച്ച് 8ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി മുൻ നായകൻ ആൻഡ്രൂ സ്ട്രോസിനെ ടീമിന്റെ താത്കാലിക പരിശീലകനായി നിയമിക്കും.