
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു.
'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. 'നെയ്യാറ്റിൻകര ഗോപൻ' എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.തമിഴ് താരം
ശ്രദ്ധ ശ്രീനാഥാണ് നായിക.
ഐ.എ.എസ് ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ എത്തുക.
വിജയരാഘവൻ, സായ്കുമാർ, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രൻസ്, ശിവാജി ഗുരുവായൂർ, കൊച്ചുപ്രേമൻ, പ്രശാന്ത് അലക്സാണ്ടർ,
അശ്വിൻ, ലുക്മാൻ, അനൂപ് ഡേവിസ്, രവികുമാർ, പ്രഭാകർ, രചന നാരായണൻകുട്ടി, സ്വാസിക, മാളവിക മേനോൻ, നേഹ സക്‌സേന, സീത എന്നിവരാണ് മറ്റു താരങ്ങൾ.
കെജിഎഫിൽ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
ഉദയക്കൃഷ്ണ തിരക്കഥയും സംഭാഷണവും എഴുതുന്നു.
ആർ.ഡി. ഇല്ലുമിനേഷൻസ് ഇൻ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്സും എം.പി.എം. ഗ്രൂപ്പും ചേർന്നാണ് നിർമ്മാണം.
ഛായാഗ്രഹണം വിജയ് ഉലകനാഥ്.വാർത്ത പ്രചാരണം എ .എസ് ദിനേശ്.