com

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി) മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി ഷേക് പി. ഹാരിസ് സി പി എമ്മിൽ ചേർന്നു. എ കെ ജി സെന്ററിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഷേക് പി. ഹാരിസ് ഉൾപ്പടെയുള്ള നേതാക്കളെ സ്വീകരിച്ചു. എൽ ജെ ഡി സംസ്ഥാന, ജില്ലാ ഭാരവാഹികളായിരുന്ന പതിനാറ് പേരും ഷേക് പി. ഹാരിസിനൊപ്പം സി പി എമ്മിൽ ചേർന്നിട്ടുണ്ട്.

പുതുതായി പാർട്ടിയിൽ ചേർന്ന മുൻ എൽ ജെ ഡി ജില്ലാ ഭാരവാഹികളുടെ ചുമതലകൾ ജില്ലാ കമ്മിറ്റികൾ തീരുമാനിക്കുമെന്നും സംസ്ഥാന തലത്തിൽ പ്രവർത്തിച്ചവരുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി