kk

അമിതമായി കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞ് കൂടുന്നത് പലരുടെയും പ്രധാന പ്രശ്നമാണ്. അതി? തന്നെ വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് നീക്കം ചെയ്യാനാണ് ഏറ്റവും പ്രയാസം.

വിസറൽ ഫാറ്റ് അനാരോഗ്യകരമായ കൊഴുപ്പാണ്. ഇത് ശരീരത്തിൽ കൂടുന്നത് ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, ക്യാൻസർ തുടങ്ങിയ അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും. ഉദാസീനമായ ജീവിതശൈലി, അമിതമായ മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം, മോശം ഉറക്കം, അമിത സമ്മർദ്ദം, വ്യായാമക്കുറവ് തുടങ്ങിയ കാര്യങ്ങൾ ശരീരത്തിൽ കൊഴുപ്പടിയാൻ കാരണമാകുന്നു.വയർ ഭാഗം കേന്ദ്രീകരിച്ച് ചെയ്യുന്ന വ്യായാമങ്ങൾ വയറിൽ അടിയുന്ന കൊഴുപ്പ് കുറയ്ക്കാൻ മാത്രമല്ല,

മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരുക. വിസറൽ കൊഴുപ്പ് വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് മദ്യപാനം. കൂടാതെ, അമിതമായ പഞ്ചസാര അടങ്ങിയേക്കാവുന്ന സോഡകൾ, എനർജി ഡ്രിങ്കുകൾ, ജ്യൂസുകൾ, മറ്റ് പാനീയങ്ങൾ എന്നിവ കുടിക്കുന്നത് ഒഴിവാക്കുക.

ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് വിദഗ്ദ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക.