minister

കോഴിക്കോട്: പൊതുമരാമത്ത് ഉദ്യോഗസ്ഥർ കരാറുകാരുടെ വണ്ടിയിൽ സഞ്ചരിക്കുന്ന ഏർപ്പാട് വേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഒൗദ്യോഗിക വാഹനമില്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്താൽ മതി. അവിടങ്ങളിൽ അടിയന്തരമായി പുതിയ വാഹനമെത്തിക്കും.

ഉദ്യോഗസ്ഥർ കരാരുകാരുടെ വണ്ടിയിൽ എത്തിയാൽ എങ്ങനെയാണ് കാര്യങ്ങൾ സുതാര്യവും കാര്യക്ഷമവുമാവുക ? പ്രവൃത്തികൾ നടക്കുന്നിടത്ത് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമുണ്ടായിരിക്കണം. വിജിലൻസ് പരിശോധനാ വിഭാഗം ഇത് ഉറപ്പാക്കും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടിയുണ്ടാവും. തെറ്റായ രീതിയിൽ നീങ്ങുന്ന ഉദ്യോഗസ്ഥരോടും കരാറുകാരോടും സന്ധിയില്ലെന്നും മന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.