
നെടുമങ്ങാട്:പ്രായപൂർത്തിയാകാത്ത പട്ടികജാതിക്കാരിയും പ്ലസ് 2 വിദ്യാർത്ഥിനിയുമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജെ.സി.ബി ഓപ്പറേറ്ററെ നെടുമങ്ങാട് പൊലീസ് പിടികൂടി.വെഞ്ഞാറമൂട് വേങ്കമല മുക്കുടിലിൽ നിരഞ്ജനാണ് (22) പിടിയിലായത്.മൊബൈൽ ഫോൺ വഴി പെൺകുട്ടിയെ പരിചയപ്പെട്ട ഇയാൾ വീട്ടിൽ ആളില്ലാത്ത തക്കം നോക്കി വിവാഹം കഴിക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനം.പെൺകുട്ടി ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുവിനോട് വിവരം പറയുകയും രക്ഷകർത്താക്കൾ നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് പരാതി നൽകി.തുടർന്ന് വെഞ്ഞാറമൂട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.പോക്സോ വകുപ്പ് പ്രകാരവും എസ്.സി/എസ്.ടി വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.