cvgvghyfftg

ജക്കാർത്ത : കൊവിഡ് വകഭേദമായ ഒമിക്രോൺ ലോകരാജ്യങ്ങളിൽ വ്യാപിക്കുന്നതിനിടയിലും വിനോദസഞ്ചാരികളെ സ്വീകരിച്ച് ഇന്തോനേഷ്യയിലെ ബാലി. രണ്ടു വർഷത്തിനിടെ ആദ്യമായി ഇന്നലെ അന്താരാഷ്ട്ര വിമാനം ദ്വീപിൽ പറന്നിറങ്ങി. ആറ് വിദേശികളും ആറ് സ്വദേശികളുമാണ് ടോക്യോയിൽനിന്നു വന്ന വിമാനത്തിലുണ്ടായിരുന്നത്. കർശനമായ ക്വാറന്റീൻ ഉപാധികളാണ് ദ്വീപിലുള്ളത്. ബാലിയിലേക്കെത്തുന്ന വാക്സിനേഷൻ സ്വീകരിച്ച വിനോദസഞ്ചാരികൾ അഞ്ച് മുതൽ ഏഴ് ദിവസം വരെ ഹോട്ടലുകളിലോ കടലിലെ കപ്പലുകളിലോ ക്വാറന്റൈൻ നിർബന്ധമാണ്.വിദേശ സഞ്ചാരികൾ ബിസിനസ് വിസ ഉപയോഗിച്ചാണ് ബാലിയിലേക്ക് യാത്ര ചെയ്തത്. അപേക്ഷിച്ച വേളയിൽ ടൂറിസ്റ്റുകൾക്കുള്ള പുതിയ നിയമങ്ങൾ തയ്യാറാകാതിരുന്നതിനാലാണിതെന്ന് ബാലി ഗവൺമെന്റ് ടൂറിസം ഓഫീസ് ഉദ്യോഗസ്ഥയായ ഐഡ ആയു ഇന്ദാ യുസ്തികരിണി പറഞ്ഞു.

അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നതിലൂടെ ബാലിയുടെ സമ്പദ്‌വ്യവസ്ഥയുടെ 54% വരുന്ന വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവാകുമെന്ന് സർക്കാർ കരുതുന്നു. അതേ സമയം

വാക്സിനേഷൻ എടുത്ത സന്ദർശകർക്ക് തായ്‌ലൻഡ് അടുത്ത ചൊവ്വാഴ്ച മുതൽ ക്വാറന്റൈൻ ഇല്ലാതെ പ്രവേശനം അനുവദിക്കും.