ffff

വാഷിംഗ്ടൺ: സഹപ്രവർത്തകയുമായി രഹസ്യ ബന്ധമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നേരിട്ട കേബിൾ ന്യൂസ് നെറ്റ് വർക്കിന്റെ (സി.എൻ.എൻ) പ്രസിഡന്റ് ജെഫ് സുക്കർ രാജിവെച്ചു. സംഭവം വിവാദമായതിനെ തുടർന്ന് സ്ഥാപനം വിഷയത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ സി.എൻ.എന്നിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ആലിസൺ ഗെല്ലസ്റ്റുമായുള്ള ബന്ധത്തെക്കുറിച്ച് ജെഫ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ സഹപ്രവർത്തകർക്ക് അയച്ച സന്ദേശത്തിലൂടെയാണ് രാജിവിവരം ജെഫ് അറിയിച്ചത്. തനിക്ക് തെറ്റുപറ്റിയെന്നും ആ ബന്ധം അവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും പക്ഷേ അതിന് സാധിച്ചില്ലെന്നും ജെഫ് പറഞ്ഞിരുന്നു. ജെഫുമായി തനിക്ക് 20 വർഷമായി ബന്ധമുണ്ടെന്ന് ആലിസണും സമ്മതിച്ചു.

അമേരിക്കയിലെ മുൻനിര മാദ്ധ്യമ പ്രവർത്തകരിൽ ഒരാളായ ജെഫ്, 2013ലാണ് സി.എൻ.എന്നിന്റെ അമരക്കാരനായി എത്തുന്നത് .അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകൻ കൂടിയാണ് ജെഫ്.