mane-salah

ഒലെമ്പേ: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിന്റെ ഫൈനലിൽ ലിവർപൂളിന്റെ സൂപ്പർ താരങ്ങളായ സാദിയോ മാനേയുടെ സെനഗലും മൊഹമ്മദ് സലയുടെ ഈജിപ്തും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.30 മുതലാണ് മത്സരം. കഴിഞ്ഞ ദിവസം സെമിയിൽ ആതിഥേയരായ കാമറൂണിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഈജിപ്ത് ഫൈനലുറപ്പിച്ചത്. നിശ്ചിതസമയത്തും ആധിക സമയത്തും ഇരുടീമിനും സ്കോർ ചെയ്യാൻ കഴിയാതിരുന്നതു കൊണ്ടാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 3-1നായിരുന്നു ഈജിപ്തിന്റെ വിജയം. ഗോൾ കീപ്പർ അബു ഗബാലിന്റെ മികച്ച സേവുകൾ ഈജിപ്തിന്റെ വിജയത്തിൽ നിർണായകമായി. ആദ്യ സെമിയിൽ ബുർക്കിനോ ഫാസോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് സെനഗൽ ഫൈനലിൽ എത്തിയത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 9.30ന് തുടങ്ങുന്ന ലൂസേഴ്സ് ഫൈനലിൽ കാമറൂണും ബു‌ർക്കിനോഫാസോയും തമ്മിൽ ഏറ്റുമുട്ടും.