shilpa-shetty

മുംബയ്: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ പേരിൽ 38.5 കോടി രൂപയുടെ ആസ്തികൾ എഴുതി വച്ച് ഭർത്താവ് രാജ് കുന്ദ്ര. മുംബയ് ജുഹുവിലെ ഓഷ്യൻ വ്യൂ എന്ന കെട്ടിടത്തിലെ അഞ്ച് ഫ്ളാറ്റുകളും ബേസ്‌മെന്റുമാണ് ശിൽപ്പയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്. ഏകദേശം 5990 ചതുരശ്ര അടിയോളം വരുന്ന വസ്തുവകകളാണിവ.

ജനുവരി 24നായിരുന്നു രജിസ്‌ട്രേഷൻ. 1.92 കോടി രൂപ സ്റ്റാബ് ഡ്യൂട്ടി അടച്ചിട്ടുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നീലച്ചിത്ര നിർമ്മാണ കേസുമായി ബന്ധപ്പെട്ട കേസിൽ രാജ് കുന്ദ്ര 2021 ജൂലായ് 19 അറസ്റ്റിലായിരുന്നു. രണ്ടു മാസത്തിന് ശേഷമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.