crime

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മാ​ര​ക​ ​മ​യ​ക്കു​മ​രു​ന്നു​ക​ളും​ ​മാ​ര​കാ​യു​ധ​ങ്ങ​ളും​ ​സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി​ ​അ​ഞ്ചം​ഗ​സം​ഘ​ത്തെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​നി​ര​വ​ധി​ ​ക്രി​മി​ന​ൽ​കേ​സു​ക​ളി​ലെ​ ​പ്ര​തി​യാ​യ​ ​കു​പ്ര​സി​ദ്ധ​ ​ഗു​ണ്ട​ ​കൊ​ച്ചു​വേ​ളി​ ​വി​നാ​യ​ക​ന​ഗ​ർ​ ​പു​തു​വ​ൽ​ ​പു​ത്ത​ൻ​ ​വീ​ട്ടി​ൽ​ ​ജാം​ഗോ​കു​മാ​ർ​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​അ​നി​ൽ​കു​മാ​ർ​ ​(37​),​വെ​ട്ടു​കാ​ട് ​ബാ​ല​ന​ഗ​ർ​ ​ടൂ​ണി​ ​ഹൗ​സി​ൽ​ ​ന​വീ​ൻ​ ​എ​ന്ന് ​വി​ളി​ ​ക്കു​ന്ന​ ​ട​ർ​ബി​ൻ​ ​സ്റ്റാ​ൻ​ലി​ ​(20​),​വ​ലി​യ​വേ​ളി​ ​തൈ​വി​ളാ​കം​ ​ഹൗ​സി​ൽ​ ​വി​ജീ​ഷ് ​(23​),​ ​ക​രി​യ്ക്ക​കം​ ​പു​തു​വ​ൽ​പു​ത്ത​ൻ​ ​വീ​ട്ടി​ൽ​ ​സു​രേ​ഷ് ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​നി​ധി​ൻ​ ​(18​),​ ​കാ​ഞ്ഞി​രം​കു​ളം​ ​പു​ല്ലു​വി​ള​ ​പി.​പി​ ​വി​ളാ​കം​ ​പു​ര​യി​ട​ത്തി​ൽ​ ​ക്രി​സ്റ്റി​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​വ​ർ​ഗീ​സ് ​(25​)​ ​എ​ന്നി​വ​രെ​യാ​ണ് ​വ​ലി​യ​തു​റ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
ജാം​ഗോ​കു​മാ​റി​ന്റെ​നേ​തൃ​ത്വ​ത്തി​ലു​ള​ള​ ​അ​ഞ്ചം​ഗ​ ​സം​ഘം​ ​വെ​ട്ടു​കാ​ട് ​ബാ​ല​ന​ഗ​റി​ലെ​ ​വീ​ട്ടി​ൽ​ ​മ​യ​ക്കു​മ​രു​ന്ന് ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​ ​വ​രു​ന്ന​താ​യി​ ​ശം​ഖും​മു​ഖം​ ​അ​സി.​ക​മ്മീ​ഷ​ണ​ർ​ ​ഡി.​കെ.​പൃ​ഥ്വി​രാ​ജി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​പി​ടി​യി​ലാ​യ​ത്.​വി​ൽ​പ്പ​ന​യ്ക്കാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​മാ​ര​ക​മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ​ ​എം.​ഡി.​എം.​എ​യും,​ഹാ​ഷി​ഷ് ​ഓ​യി​ലും,​ക​ഞ്ചാ​വു​പൊ​തി​ക​ളും,​നൈ​ട്രോ​സെ​പാം​ ​ഗു​ളി​ക​ക​ളും​ ​പൊ​ലീ​സ് ​ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.​അ​തോ​ടൊ​പ്പം​ ​ര​ണ്ട് ​മ​ഴു​ക​ളും​ ​ബോം​ബ് ​നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​സ്‌​ഫോ​ട​ക​ ​വ​സ്തു​ക്ക​ളും​ ​മ​റ്റ് ​സാ​മ​ഗ്രി​ക​ളും​ ​പി​ടി​ച്ചെ​ടു​ത്തു.​സം​ഘ​ത്ത​ല​വ​നാ​യ​ ​ജാം​ഗോ​കു​മാ​റി​ന്റെ​പേ​രി​ൽ​ ​വി​വി​ധ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​വ​ധ​ശ്ര​മം,​സ്‌​ഫോ​ട​ക​വ​സ്തു​ ​നി​യ​മം,​ആ​യു​ധ​ ​നി​രോ​ധ​ന​ ​നി​യ​മം,​ ​സ്ത്രീ​ക​ൾ​ക്ക്‌​ ​നേ​രെ​യു​ള​ള​ ​അ​തി​ക്ര​മം​ ​ഉ​ൾ​പ്പെ​ടെ​യു​ള​ള​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​നി​ര​വ​ധി​കേ​സു​ക​ൾ​ ​നി​ല​വി​ലു​ണ്ട്.​ ​പൊ​ലീ​സി​ന്‌​ ​നേ​രെ​ബോം​ബ് ​എ​റി​ഞ്ഞ​കേ​സി​ലും​ ​ഇ​യാ​ൾ​ ​പ്ര​തി​യാ​ണ്.