woman

കോഴിക്കോട്: വനിതാ ശിശു വികസന വകുപ്പ് നൽകുന്ന 2021ലെ വനിതാ രത്നം പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകൾക്ക് അപേക്ഷിക്കാം.

സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രസാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ അഞ്ച് മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകൾക്കാണ് പുരസ്‌കാരം നൽകുന്നത്.

ഓരോ പുരസ്‌കാര ജേതാവിനും ഒരുലക്ഷം രൂപയും, ശിൽപ്പവും, പ്രശസ്തി പത്രവും നൽകുന്നതാണ്. അപേക്ഷിക്കുവാൻ താൽപ്പര്യമുള്ള വനിതകൾ അപേക്ഷയോടൊപ്പം പ്രവർത്തന മേഖല വിശദീകരിക്കുന്ന രേഖകളും ഉൾപ്പെടുത്തണം. അവാർഡിന് അപേക്ഷിക്കുന്നവർ ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ അഞ്ച് വർഷമെങ്കിലും പ്രസ്തുത മേഖലയിൽ പ്രവർത്തിച്ചവരുമായിരിക്കണം.