
തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചകേസിലെ പ്രതി കൊല്ലം വെളളിമൺ സുനിൽ ഭവനിൽ ആദർശിനെ (23) നേമം പൊലീസ് അറസ്റ്റ് ചെയ്തു.
വിഴിഞ്ഞം സ്വദേശിയായ പതിനേഴുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരംകേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത് .ഫോർട്ട് എ.സി.പി ഷാജിയുടെ നിർദ്ദേശപ്രകാരം നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐ സാബു, എസ്.സി.പി.ഒമാരായ ജയകുമാർ, മണിമേഘല,ചന്ദ്രഷീജ, സി.പി.ഒ ഗംഗശ്രീ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.