yogi

ലക്‌നൗ: തന്റെ കന്നി നിയമസഭാ പോരിന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തിറങ്ങി. ഗോരഖ്പൂർ അർബൻ നിയമസഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന യോഗി നാമനിർദ്ദേശ പത്രിക സമ‌ർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പമെത്തിയാണ് യോഗി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

പത്രികയിലെ സത്യവാങ്‌മൂലം അനുസരിച്ച് 1,54,94,054 രൂപയുടെ ആസ്‌തി യോഗിക്കുണ്ട്.ആറ് ബാങ്ക് അക്കൗണ്ടുകൾ യോഗിക്കുണ്ട്. കൈവശമുള‌ള ആസ്‌തികൾ 12,000 രൂപ വിലവരുന്ന സാംസങ് ഫോൺ, ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഒരു റിവോൾവർ, 80,000 രൂപയുടെ റൈഫിൾ, 20 ഗ്രാം വരുന്ന ഒരു സ്വ‌ർണ കടുക്കൻ. ഇതിന് 49,000 രൂപ വിലവരും. 10 ഗ്രാം വരുന്ന സ്വർണം അടങ്ങിയ ചെയിനും രുദ്രാക്ഷമാലയും. 20,000 രൂപ വിലയുള‌ളതാണിത്.

ശാസ്‌ത്രത്തിൽ ബിരുദം നേടിയ യോഗിക്കെതിരെ ക്രിമിനൽ കേസൊന്നുമില്ല. 2020-21 സാമ്പത്തിക വ‌ർഷത്തിൽ 13,30.653 ആയിരുന്നു വരുമാനം. യു പി മുഖ്യമന്ത്രിക്ക് കൃഷിഭൂമിയോ ബാദ്ധ്യതകളോ ഇല്ല. സ്വന്തം പേരിൽ വാഹനവുമില്ല. ഫെബ്രുവരി ആറിന് ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രികയായ 'സങ്കൽപ് പത്ര' പുറത്തിറക്കുമെന്ന് സത്യവാങ്‌മൂലം സമർപ്പിച്ചശേഷം യോഗി ആദിത്യനാഥ് അറിയിച്ചു.

जनसेवा के संकल्प, लोक-कल्याण की प्रतिज्ञा और अंत्योदय के प्रण की पूर्णता के लिए आज मैंने गोरखपुर (शहर) विधान सभा क्षेत्र से नामांकन किया है।

आप सभी का विश्वास और समर्थन मेरी ऊर्जा व पूंजी है। pic.twitter.com/rsbcDRL4fi

— Yogi Adityanath (@myogiadityanath) February 4, 2022