
അഹമ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നലെ അഹമ്മദാബാദിൽ ഫുൾടൈം പരിശീലനത്തിനിറങ്ങി. കൊവിഡ് ബാധിച്ച ശിഖർ ധവാൻ, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, റിസർവ് താരം നവദീപ് സെയ്നി എന്നിവരൊഴികെയുള്ലവർ പുതിയ ക്യാപ്ടൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ പരിശീലനം നടത്തി. മായങ്ക് അഗർവാൾ, ഇഷാൻ കിഷൻ എന്നിവരെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ നിശ്ചയിച്ചിരിക്കുന്ന ഒന്നാം ഏകദിനം മാറ്റിവയ്ക്കില്ലെന്നാണ് റിപ്പോർട്ട്.