
ന്യൂഡൽഹി: ജമ്മുകാശ്മീരിലും ന്യൂഡൽഹിയിലും ഭൂചലനം. അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ പ്രദേശങ്ങളിൽ ഭൂചലനം ഉണ്ടായത്.
ഉത്തർപ്രദേശിലെ നോയിഡ നിവാസികളും ഭൂചലനം നടന്നതായി ട്വീറ്റ് ചെയ്തു. 20 സെക്കൻഡ് സമയം പ്രദേശത്ത് ഭൂമി കുലുങ്ങിയതായി അവർ വ്യക്തമാക്കി. "എന്റെ തല കറങ്ങുന്നുവെന്ന് ഞാൻ കരുതി, പിന്നീട് ഇത് ഒരു ഭൂചലനമാണെന്ന് മനസിലായി. നോയിഡയിൽ ഏകദേശം 25-30 സെക്കൻഡ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു, പ്രദേശവാസിയായ ശശാങ്ക് സിംഗ് ട്വീറ്റ് ചെയ്തു.
അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയിൽ രാവിലെ 9:45 ന് റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കിയിരുന്നു.