pocso

കൊല്ലം: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധു അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. വയറുവേദനയെത്തുടർന്ന് ചികിത്സയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു പെൺകുട്ടി. സംശയം തോന്നി ഡോക്ടർമാർ വിശദപരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്.

ഉടൻ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് അമ്മയുടെ സഹോദരിയുടെ മകൻ പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്.

ഇരുപത്തിമൂന്നുകാരൻ പെൺകുട്ടിയുടെ വീട്ടിലായിരുന്നു മിക്കപ്പോഴും താമസിച്ചിരുന്നത്. ആർക്കും സംശയമൊന്നുമുണ്ടായിരുന്നില്ല. പ്രതിയെ പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്‌.