justice

തന്നെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട്

ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. തന്റെ സ്വകാര്യത ഹനിക്കപ്പെടാൻ ഇതിടയാക്കിയെന്ന് കത്തിൽ പറയുന്നു.പകർപ്പ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും നൽകിയിട്ടുണ്ട്.അനുമതിയില്ലാതെ ദൃശ്യങ്ങൾ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തിൽ പറയുന്നുണ്ട്.കോടതിയിൽ നിന്ന് നീതി ലഭ്യമായില്ലെന്നും നീതി തേടിയ തനിക്ക്

അനീതിയാണ് ലഭിച്ചത്.ദൃശ്യങ്ങൾ ചോർന്നത് സംസ്ഥാന ഫോറൻസിക് വിഭാഗം

സ്ഥരീകരിച്ചിരുന്നു.

ദിലീപിന് നാളെ നിർണായകം

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവ് പ്രഖ്യാപിക്കും.രാവിലെ 10.15 നാണ് വിധി.ഒരു മാസം നീണ്ടുനിന്ന ഇടവേളയിലെ വാദങ്ങൾക്കുശേഷമാണ് ഉത്തരവ് വരുന്നത്. ദിലീപിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി അംഗീകരിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.ദിലീപിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ്

പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.എന്നാൽ തന്നേ ജയിലിലടയ്കാനുള്ള ചില ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് എല്ലാത്തിനും പിന്നിലെന്ന് ദിലീപ് ആരോപിച്ചിരുന്നു.