latha

മുംബയ്: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറിന്റെ നില അതീവ ഗുരുതരം. 92 കാരിയായ ലതാ മങ്കേഷ്‌കർ ഇപ്പോൾ വെന്റിലേറ്ററിലാണെന്നും ആരോഗ്യനില വഷളാകുന്ന സാഹചര്യമാണുള‌ളതെന്നും ഡോക്‌ടർമാർ അറിയിച്ചു. മുംബയിലെ ബ്രീച്ച് ക്യാന്റി ആശുപത്രിയിലാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുട‌ർന്ന് ലതാ മങ്കേഷ്‌കറെ പ്രവേശിപ്പിച്ചത്.

ജനുവരി 30ഓടെ കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് ആശുപത്രിയിൽ തുടരുകയായിരുന്നു. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ആയിരക്കണക്കിന് ഹിന്ദി ചലച്ചിത്ര ഗാനങ്ങളും മലയാളത്തിൽ ഉൾപ്പടെ ഇന്ത്യയിലെ മിക്ക ഭാഷകളിലും പാട്ടുകൾ പാടിയ ഗായികയുമാണ്. 2001ൽ രാജ്യം ഭാരതരത്ന നൽകി ആദരിച്ചിരുന്നു.