fa

സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ. ജയൻ സംവിധാനം ചെയ്ത ചിത്രമായ കള്ളൻ ഡിസൂസയും ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന അർച്ചന 31 നോട്ടൗട്ടും 11 ന് തിയേറ്ററുകളിലെത്തുന്നു.

റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ് നിർമ്മിക്കുന്ന കള്ളൻ ഡിസൂസയിൽ ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, വിജയരാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ. റോയ് റോണി ഡേവിഡ്, പ്രേംകുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ അണിനിരക്കുന്നു.അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവരാണ് സഹനിർമ്മാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയന്ത് മാമ്മൻ, ബാബ ഒരുക്കുന്നു. എഡിറ്റർ: റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ: എൻ.എം. ബാദുഷ, പശ്ചാത്തല സംഗീതം: കൈലാസ് കൈലാസ് മേനോൻ, പി.ആർ.ഒ: പി. ശിവപ്രസാദ്.

മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് അർച്ചന 31 നോട്ടൗട്ട്. ഇന്ദ്രൻസ്, രമേഷ് പിഷാരടി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോയൽ ജോജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഷബീർ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ചിത്രത്തിൽ രമേഷ് പിഷാടരി പാടിയ 'മണാസുനോ' എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്തൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്കൂൾ അധ്യാപികയായിട്ടാണ് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്.